Mathrubhumi's profile picture

Mathrubhumi

Verified

@mathrubhumidotcom

Conceived as the mouthpiece of India's freedom movement Mathrubhumi is one of the front-runners among the Malayalam newspapers.

Singapore
instagram
Followers
637,959
Following
17
Posts
18,970
Engagement Rate
0.00%
Campaigns Featured in
2

Recent Posts

Post by mathrubhumidotcom
208
2024-12-19

https://www.mathrubhumi.com/money/economy/rupee-plunges-to-record-low-against-dollar-1.10178724

Post by mathrubhumidotcom
1,384
2024-12-19

കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ് ഹൈദരാബാദ് എഫ്.സി.യും മുഖ്യപരിശീലകനെ പുറത്താക്കി. 2020 മുതൽ ക്ലബ്ബിനൊപ്പമുള്ള താങ്ബോയ് സിങ്റ്റോയാണ് ക്ലബ് വിട്ടത്. സീസണിലെ മോശംപ്രകടനമാണ് കാരണം. മലയാളി സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനാണ് താത്കാലിക ചുമതല. 11 കളിയിൽനിന്ന് ഏഴുപോയിന്റുമായി 12-ാംസ്ഥാനത്താണ് ഹൈദരാബാദ് എഫ്.സി. 2023-ലാണ് താങ്ബോയ് ക്ലബ്ബിന്റെ മുഖ്യപരിശീലകനായത്. മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയാണ് ഷമീൽ ചെമ്പകത്ത്. ലോകത്തെ വലിയ കോച്ചിങ് യോഗ്യതകളിലൊന്നായ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രോ ലൈസൻസ്...Read more: Link in bio #football #kerala

Post by mathrubhumidotcom
152
2024-12-19

ഐഫോണിൽ ഷൂട്ട്, കെെയടി നേടി 'കാമദേവൻ നക്ഷത്രം കണ്ടു'. ആദിത്യബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് #IFFK #kamadevannakshathramkandu #IFFK2024

Post by mathrubhumidotcom
108
2024-12-19

ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ ബാലതാരമാണ് ആകാശ്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടുന്നത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. #IFFK #feminichifathima

Post by mathrubhumidotcom
283
2024-12-19

11.30-ന്റെ ഷോയ്ക്ക് വേണ്ടി 8 മണിക്കെത്തി വരിനിന്ന് പ്രേക്ഷകർ, സംഘർഷഘടനയും മേളയിൽ ഹിറ്റ്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. റിസർവേഷൻ കിട്ടാത്ത സിനിമാ പ്രേമികൾ കൈരളിയിലെ 11.30നുള്ള പ്രദർശനത്തിന് രാവിലെ എട്ട് മണിക്ക് തന്നെ വന്ന് വരി നിൽക്കുന്ന കാഴ്ചയും കാണാം. #ArtOfWarfare #sangarshagadana #IFFK

Post by mathrubhumidotcom
665
2024-12-19

സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോർട്ട് തയ്യാറാക്കാൻ ട്രാഫിക് ഐ.ജി.ക്ക് നിർദേശംനൽകി. എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് തീരുമാനം. മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 നിർമിതബുദ്ധി ക്യാമറകളാണ് ഇപ്പോൾ നിരത്തിലുള്ളത്. മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകൾ എത്തിയിട്ടില്ലാത്ത പാതകൾ കേന്ദ്രീകരിച്ചാകും...Read more: Link in bio #aicamera #kerala

Post by mathrubhumidotcom
1,808
2024-12-19

രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശകസംരംഭം നടത്തിയതിന് യുട്യൂബ് ഇൻഫ്ലുവെൻസർക്ക് പിഴയിട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). യുട്യൂബർ രവീന്ദ്രബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിയായ രവീന്ദ്രഭാരതി എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനും മറ്റ് ഏതാനും പേർക്കുമെതിരായാണ് സെബി നടപടിയെടുത്തത്. ഇവരെ 2025 ഏപ്രിൽ നാലുവരെ ഓഹരിവിപണിയിൽ ഇടപെടുന്നതിന് വിലക്കേർപ്പെടുത്തി. രവീന്ദ്രയുടെ യുട്യൂബ് ചാനൽ നിരോധിക്കുകയും ചെയ്തു. അനധികൃത ...Read more: Link in bio #youtube #sebi

Post by mathrubhumidotcom
2,516
2024-12-19

കല്യാണ, ഉത്സവാഘോഷ സീസണായതോടെ മുല്ലപ്പൂവില കുതിക്കുകയാണ്. കാഞ്ഞങ്ങാട്ടെ പൂക്കടയിൽ തമിഴ്നാട്ടിൽനിന്നുള്ള കുടമുല്ലയുടെ വില കിലോക്ക് 3,500 രൂപയാണ്. തമിഴ്നാട്ടിലെ മധുര, ഡിണ്ടിഗൽ പ്രദേശങ്ങളിൽനിന്നാണ്...Read more: Link in bio #news #jasmine

Post by mathrubhumidotcom
1,632
2024-12-19

സിനിമ-സീരിയൽ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ 1.20-ഓടെ ഷൊർണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്...Read more: Link in bio #news

Post by mathrubhumidotcom
298
2024-12-19

കാന്‍സറിനെ ഇനി ഭയക്കണ്ടേ? വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ #cancer #vaccine #russia

Post by mathrubhumidotcom
363
2024-12-18

സാധാരണക്കാരുടെ വാഹനം, ഇതുവരെ വിറ്റത് 32 ലക്ഷം കാറുകൾ; 25ന്റെ നിറവിൽ വാഗണ്‍ ആര്‍ #wagonR

Post by mathrubhumidotcom
367
2024-12-18

വീതി കൂടി, പിന്നില്‍ മൂന്ന് പേര്‍ക്ക് വിസ്തരിച്ചിരിക്കാം. #2024amaze #2024amazefeatures #2024amazedrive watch full video - https://www.youtube.com/watch?v=gF6Wzyqao7w